മാരക രോഗങ്ങളും വൈകല്യങ്ങളും ഉള്ളവര്‍ക്ക് ആശ്വാസമേകുന്നതിനും അനാഥരായവരെ പുനരധിവസിപ്പിക്കുന്നതിനുമായി തുടങ്ങിയ കനിവ് പദ്ധതിക്ക് നേതൃത്വം നല്‍കി. ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ സാന്ത്വന പരിപാലനത്തിന് പുതിയ മുഖം നല്‍കാന്‍ സാധിച്ചു. പദ്ധതിയുടെ ഭാഗമായി നൂറോളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനായി.