എറണാകുളം ജില്ലയില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നതിനായി പരമ്പരാഗത കര്‍ഷകരെയും റസിഡന്റ്സ് അസോസ്സിയേഷനുകളെയും വിവിധ സഹകരണ സംഘങ്ങളെയും സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം വഹിച്ചു. പച്ചക്കറി, മത്സ്യം, നെല്ല് എന്നിവയുടെ ഉത്പാദനത്തില്‍ വന്‍ മുന്നേറ്റം നടത്താന്‍ ഈ പദ്ധതി മൂലം സാധിച്ചു.