പി. രാജീവിനെ വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ചുമതല: സച്ചിദാനന്ദന്‍

കൊച്ചി: പി. രാജീവിനെ ലോകസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കുക എന്നത് എറണാകുളം മണ്ഡലത്തിലെ ജനങ്ങളുടെ ചുമതലയാണെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. അത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം പല മേഖലകളില്‍ കാഴ്ചവെച്ചിട്ടുള്ള നേതാവാണ് പി. രാജീവെന്ന് സച്ചിദാനന്ദന്‍ സന്ദേശത്തില്‍ പറഞ്ഞു.