ഇന്ന് (ഏപ്രില്‍ 21) മണ്ഡലങ്ങള്‍ തോറും പി. രാജീവിന്റെ റോഡ് ഷോ, കൊട്ടിക്കലാശം പാലാരിവട്ടത്ത്

കൊച്ചി: ഇടതുമുന്നണിയുടെ  തിരഞ്ഞെടുപ്പു പ്രചാരണം ഇന്ന് മണ്ഡലങ്ങള്‍ തോറും പി. രാജീവ് റോഡ് ഷോ നടത്തി പാലാരിവട്ടത്ത് കൊട്ടിക്കലാശിക്കും. രാവിലെ 8 മണിക്ക് പൂത്തോട്ടയില്‍ ആരംഭിക്കുന്ന റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന സ്ഥാനാര്‍ഥിയെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ അനുഗമിക്കും. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, എറണാകുളം മണ്ഡങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാക്കളെല്ലാം അണിനിരക്കും.വൈകിട്ട് പാലാരിവട്ടം ജംഗ്ഷനില്‍ റോഡ്‌ഷോ എത്തുമ്പോള്‍  ആഘോഷത്തിമര്‍പ്പോടെ കലാശക്കൊട്ട് അവിസ്മരണീയമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.