എറണാകുളത്തിന്റെ രാഷട്രീയ കാലാവസ്ഥ മാറിയെന്ന് പി. രാജീവ്

കൊച്ചി: എറണാകുളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്ന് ഇടതു മുന്നണി സ്ഥാനാർഥി പി. രാജീവ്. ഇടതു മുന്നണിയുടെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പാലാരിവട്ടത്ത് നടന്ന റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ ഡി എഫ് 12 ശതമാനം പുറകിലാണെന്ന് പ്രവചിച്ച അഭിപ്രായ സർവെകൾ ഇപ്പോൾ അത് ഒരു ശതമാനം മാത്രമാണെന്ന് പറയുന്നത് മാറിയ കാലാവസ്ഥയുടെ ഉദാഹരണമാണ്. ഒന്നര ആഴ്ച കൊണ്ട് 12 ശതമാനം ഒരു ശതമാനമായി മാറിയെങ്കിൽ നമുക്ക് മുന്നിൽ ഇനിയും നാൽപത്തിയെട്ടു മണിക്കൂർ അവശേഷിക്കുകയാണ്. ജനങ്ങൾക്ക് എറണാകുളത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ വേണ്ടിയുള്ളതാണെന്ന് രാജീവ് പറഞ്ഞു.
തനിക്ക് മതത്തിന്റെ മേൽവിലാസമല്ല, ജനങ്ങളുടെ മേൽവിലാസമാണുള്ളതെന്ന് രാജീവ് വ്യക്തമാക്കി.