സി.പി.ഐ.(എം) നേതൃത്വം നല്കുന്ന ‘ഓണമുണ്ണാന്‍ ജൈവപച്ചക്കറി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞൂരില്‍ നടന്നു. കോഴിക്കോടന്‍ പടിക്ക് സമീപത്തുള്ള പെരുമായന് സഹോദരങ്ങളായ തോമസ് – ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള സൂര്യാ ബ്രിക്സ് യൂണിറ്റിലെ മൂന്നേക്കറിലാണ് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി.രാജീവും, ചലച്ചിത്ര നടന് ക്യാപ്റ്റന്‍ രാജുവും ചേര്‍ന്ന് ജൈവ തൈ നട്ട് ജില്ലാതല നടീല്‍ ഉദ്ഘാടനം ചെയ്തത്. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി.കെ.മോഹനന് അദ്ധ്യക്ഷനായി. ഓണത്തിനായി ഇത്തവണ ജില്ലയില്‍ 3000 ഏക്കറില്‍ വിഷ രഹിത പച്ചക്കറി കൃഷി ചെയ്യുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. ഇപ്പോള്‍ തന്നെ ജില്ലയില്‍ വിഷ രഹിത പച്ചക്കറിയുടെ 12 വിപണന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെയെല്ലാം ജൈവ അരിയും വിറ്റഴിക്കുന്നു.
ഇഷ്ടിക കളം പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ തവണഓണത്തിന് വേണ്ടി വിഷ രഹിത ജൈവ പച്ചക്കറി കൃഷി നടത്തി പെരുമായന് സഹോദരങ്ങള്‍ നാടിന്റെ ആദരം പിടിച്ചു പറ്റി. വേനല്‍ക്കാലം ഇഷ്ടിക നിര്‍മ്മാണത്തിന് ഭൂമി ഉപയോഗിക്കും. മഴക്കാലത്ത് കൃഷിയുമാണിവരുടെ തൊഴില്‍. ഏത്തവാഴ, പൂവന്, ഞാലിപ്പുവന്, റോബസ്റ്റ, വെണ്ട, പടവലം, പയര്‍, തക്കാളി, വഴുതന, ചുരക്ക, വെള്ളരി, മത്തന്‍, പീച്ചില്‍ (പീച്ചിങ്ങ), ചീര, എന്നിവയാണ് ഇത്തവണയും കൃഷിയിറക്കുന്നത്. കാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഇവിടത്തെ കൃഷിക്കാവശ്യമായ എല്ലാ സഹായവും നല്‍കുന്നത്. ജൂണ്‍ 25 നകം എല്ലാ ഏരിയകളിലും നടീല്‍ ഉത്സവം പൂര്‍ത്തീകരിക്കും. സഹകരണ സംഘങ്ങളും, ബാങ്കുകളും ഈ പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.
കര്‍ഷക സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. കാലടി ഏരിയാ കമ്മിറ്റി സെക്രട്ടറി സി.കെ.സലീംകുമാര്‍ സ്വാഗതം പറഞ്ഞു, സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം ടി.ഐ.ശശി, കേരള കര്‍ഷകസംഘം കാലടി ഏരിയാ സെക്രട്ടറി കെ.കെ.പ്രഭ, കാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.ബാസ്റ്റിന്, കിഴക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജി.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. വർഗ്ഗീയ ഫാസിസത്തിനെതിരെയുള്ള ‘ആസാദി സംഗമം” വർഗ്ഗീയതയും ഭരണകൂട ഭീകരതയും ആയുധമാക്കി ഒരു ജനതയെ അടക്കി ഭരിക്കാൻ ശ്രമിക്കുന്ന മോഡി സർക്കാരിനെ പിടിച്ചുലച്ചക്കുന്ന മുദ്രാവാക്യമായി മാറിയിരിക്കുന്നു ”ആസാദി”.