വർഗ്ഗീയതയും ഭരണകൂട ഭീകരതയും ആയുധമാക്കി ഒരു ജനതയെ അടക്കി ഭരിക്കാൻ ശ്രമിക്കുന്ന മോഡി സർക്കാരിനെ പിടിച്ചുലച്ചക്കുന്ന മുദ്രാവാക്യമായി മാറിയിരിക്കുന്നു ”ആസാദി”
Category: Malayalam
ഓണമുണ്ണാന്‍ ജൈവപച്ചക്കറി
സി.പി.ഐ.(എം) നേതൃത്വം നല്കുന്ന ‘ഓണമുണ്ണാന്‍ ജൈവപച്ചക്കറി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞൂരില്‍ നടന്നു. കോഴിക്കോടന്‍ പടിക്ക് സമീപത്തുള്ള പെരുമായന് സഹോദരങ്ങളായ തോമസ് – ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള സൂര്യാ ബ്രിക്സ് യൂണിറ്റിലെ മൂന്നേക്കറിലാണ് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി.രാജീവും, ചലച്ചിത്ര നടന് ക്യാപ്റ്റന്‍ രാജുവും ചേര്‍ന്ന് ജൈവ തൈ നട്ട് ജില്ലാതല നടീല്‍ ഉദ്ഘാടനം ചെയ്തത്. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി.കെ.മോഹനന് അദ്ധ്യക്ഷനായി. ഓണത്തിനായി ഇത്തവണ ജില്ലയില്‍ 3000 ഏക്കറില്‍ വിഷ രഹിത പച്ചക്കറി കൃഷി ചെയ്യുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. ഇപ്പോള്‍ തന്നെ ജില്ലയില്‍ വിഷ രഹിത പച്ചക്കറിയുടെ 12 വിപണന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെയെല്ലാം ജൈവ അരിയും വിറ്റഴിക്കുന്നു. Continue reading “ഓണമുണ്ണാന്‍ ജൈവപച്ചക്കറി”